പത്തനംതിട്ട: ദ്വാരപാലക പാളികൾ കാണാതായതുമായി ബന്ധപ്പെട്ട് തുടങ്ങിയ ശബരിമല സ്വർണ്ണക്കൊള്ള മൂന്നാം കേസിലേക്ക് നീങ്ങുന്നു. കൊടിമരം പുനഃപ്രതിഷ്ഠ നടത്താൻ തീരുമാനിച്ച വിഷയത്തിലും കേസെടുക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. എഫ്‌ഐആർ ഉടൻ രജിസ്റ്റർ ചെയ്‌തേക്കും. എന്നാൽ ഇതിൽ ആരെയൊക്കെ പ്രതിയാക്കണമെന്ന് പരിശോധനകൾക്ക് ശേഷമായിരിക്കും തീരുമാനിക്കുക. അതേസമയം കൊടിമരം മാറ്റിയതുമായി ബന്ധപ്പെട്ട് വിപുലമായ അന്വേഷണത്തിനാണ് പ്രത്യേക അന്വേഷണ സംഘം ഒരുങ്ങുന്നത്. പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തുകൊണ്ടുതന്നെ എസ്‌ഐടി സംഘം ഇത് അന്വേഷിക്കും. എന്തുകൊണ്ടാണ് കൊടിമരം പുനഃപ്രതിഷ്ഠ നടത്താൻ തീരുമാനിച്ചത് എന്നതിൽ സംശയം […]









