
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ജാമ്യാപേക്ഷ പത്തനംതിട്ട സെഷൻസ് കോടതി മറ്റന്നാളത്തേക്ക് മാറ്റി. പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിക്കാത്തതിനെത്തുടർന്നാണ് കോടതിയുടെ തീരുമാനം. റിപ്പോർട്ട് മറ്റന്നാൾ സമർപ്പിക്കുമെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. നേരത്തെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് രാഹുൽ സെഷൻസ് കോടതിയെ സമീപിച്ചത്.
തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നുമാണ് ജാമ്യാപേക്ഷയിൽ രാഹുലിന്റെ പ്രധാന വാദം. അതിജീവിതയുമായുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ഹർജിയിൽ അവകാശപ്പെടുന്നു. എന്നാൽ, രാഹുൽ അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്ന വിവരം കോടതിയെ അറിയിക്കാനാണ് പ്രോസിക്യൂഷൻ നീക്കം. ബലാത്സംഗം, നിർബന്ധിത ഗർഭച്ഛിദ്രം, സാമ്പത്തിക ചൂഷണം തുടങ്ങിയ അതീവ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്.
Also Read: മദ്യ ബ്രാൻഡിന് പേര് ക്ഷണിച്ചതിൽ ‘കുരുക്ക്’; സർക്കാരിനും ബെവ്‌കോയ്ക്കും ഹൈക്കോടതി നോട്ടീസ്
ബലാത്സംഗക്കുറ്റം നിലനിൽക്കുന്നതിനാവശ്യമായ പ്രാഥമിക തെളിവുകളുണ്ടെന്ന മജിസ്‌ട്രേറ്റ് കോടതിയുടെ മുൻപത്തെ നിരീക്ഷണം രാഹുലിന് തിരിച്ചടിയാണ്. കേസിലെ കൂടുതൽ സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും കോടതി വിശദമായി പരിശോധിച്ച ശേഷമാകും ജാമ്യ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
The post മൂന്നാം ബലാത്സംഗക്കേസ്! രാഹുൽ മാങ്കൂട്ടത്തിലിന് ഉടൻ ആശ്വാസമില്ല; ജാമ്യാപേക്ഷ കോടതി മാറ്റിവെച്ചു appeared first on Express Kerala.









