ടെഹ്റാൻ: ഇറാൻ ഭരണകൂടത്തിനെതിരേ പ്രതിഷേധിച്ചവർക്ക് നേരെ ജയിലിൽ അതിക്രൂര ശിക്ഷാ നടപടികളെന്നു റിപ്പോർട്ട്. കൊടും തണുപ്പിൽ തടവുകാരെ ഉടുവസ്ത്രമില്ലാതെ തുറന്നുവിടുകയും ഇവർക്കുനേരെ പൈപ്പിൽ വെള്ളം ചീറ്റുകയും ചെയ്യുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതുപോലെ തിരിച്ചറിയാത്ത വസ്തുക്കൾ സിറിഞ്ച് ഉപയോഗിച്ച് ഇവരുടെ ശരീരത്തിൽ കുത്തിവെക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. പ്രതിഷേധക്കാർക്കു നേരെ ഖമേനി സർക്കാർ ക്രൂരപീഡനമാണ് അഴിച്ചുവിടുന്നത്. അതിക്രൂര നടപടികൾക്കാണ് ഇറാനിലെ പ്രതിഷേധക്കാരായ തടവുകാർ നേരിടേണ്ടി വരുന്നതെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് യുകെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡെയ്ലി എക്സ്പ്രസ് റിപ്പോർട്ട് […]









