കൊച്ചി: വൈപ്പിനിലെ ഹോട്ടലിൽ പൊറോട്ടയ്ക്കൊപ്പം സൗജന്യമായി ഗ്രേവി നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് അടിയിൽ. പരുക്കേറ്റ ഹോട്ടൽ ഉടമയുടേയും ഭാര്യയുടേയും പരാതിയിൽ പോലീസ് കേസെടുത്തു. എടവനക്കാട് അണിയൽ മാർക്കറ്റിൽ ഹോട്ടൽ നടത്തുന്ന സുബൈർ, ഭാര്യ ജുമൈലത്ത് എന്നിവരാണ് സമീപവാസിയായ യുവാവ് മർദിച്ചതായി കാണിച്ച് പരാതി നൽകിയിരിക്കുന്നത്. ഹോട്ടലിൽ നടക്കുന്ന തർക്കത്തിന്റെയും തുടർന്നുള്ള സംഘർഷത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തു വന്നു. ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടയാണ് സംഭവം. ഹോട്ടലിൽ നിന്നു പൊറോട്ട വാങ്ങിയ സമീപവാസിയായ ജിബി എന്ന […]









