കൊച്ചി: ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട സ്വർണവും മറ്റ് ക്ഷേത്ര സ്വത്തുക്കളും ദുരുപയോഗം ചെയ്തെന്ന കേസിൽ ഇഡി കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിനു പിന്നാലെ ശ്രദ്ധേയമായൊരു നീക്കം നടന്നിരിക്കുകയാണ്. കേസിൽ പ്രതികളായവരുടെ വീടുകളിൽ നിന്നും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും നിന്ന് ലഭിച്ച ഒരു കോടി 30 ലക്ഷം രൂപ മൂല്യംവരുന്ന സ്ഥാവരസ്വത്തുക്കൾ മരവിപ്പിച്ചു. ഇതോടൊപ്പം ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് 100 ഗ്രാം വരുന്ന സ്വർണ്ണക്കട്ടിയും പിടിച്ചെടുത്തിട്ടുണ്ട്.ഇഡി പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. ശബരിമല സ്വർണക്കൊള്ളയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുതിർന്ന […]









