ദാവോസ്: ഗ്രീൻലാൻഡിന് മേലുള്ള അമേരിക്കയ്ക്കാണെന്ന അവകാശവാദം ലോക സാമ്പത്തിക ഫോറത്തിലും ആവർത്തിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. മറ്റൊരു രാജ്യത്തിനും അമേരിക്കയെപ്പോലെ ഗ്രീൻലാൻഡിനെ സംരക്ഷിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ച ട്രംപ് ഗ്രീൻലാൻഡിനെ ഏറ്റെടുക്കാൻ സൈനിക ശക്തി ഉപയോഗിക്കില്ലെന്നും ഉറപ്പുനൽകി. എന്നാൽ ഗ്രീൻലാൻഡിന് അമേരിക്കയുടെ സംരക്ഷണം ആവശ്യമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്. ആർട്ടിക് പ്രദേശം തന്ത്രപരമായി നിർണ്ണായകമാണ്. ഗ്രീൻലാൻഡ് യഥാർത്ഥത്തിൽ വടക്കേ അമേരിക്കയുടെ പ്രദേശമാണെന്നും ട്രംപ് അവകാശപ്പെട്ടു. ഗ്രീൻലാൻഡ് കൈമാറുന്നതിനായി […]









