കൊച്ചി, ജനുവരി 21, 2026: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (CCL) 2026-ലെ ആവേശകരമായ ആദ്യ മത്സരവിജയത്തിന്റെ പശ്ചാത്തലത്തിൽ, കേരള സ്ട്രൈക്കേഴ്സ് ഇന്ന് കൊച്ചിയിലെ ക്രൗൺ പ്ലാസയിൽ സംഘടിപ്പിച്ച പ്രത്യേക പത്രസമ്മേളനത്തിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. മുംബൈ ഹീറോസിനെതിരെ നേടിയ നിർണായകമായ 5 വിക്കറ്റ് വിജയത്തിന്റെ സന്തോഷം പങ്കുവെക്കുന്നതിനും ടൂർണമെന്റിലെ തുടർന്നുള്ള പദ്ധതികൾ വിശദീകരിക്കുന്നതിനുമായിരുന്നു ഈ പത്രസമ്മേളനം. ടീം ക്യാപ്റ്റനും അഭിനേതാവുമായ ഉണ്ണി മുകുന്ദൻ, സിഇഒ ബിന്ദു ദിജേന്ദ്രനാഥ്, വൈസ് ക്യാപ്റ്റൻ ബിനീഷ് കൊടിയേരി, ടീം കോച്ച് സിന്ദോ […]









