ദാവോസ്: സ്വയം ഏകാധിപതിയെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്വിറ്റ്‌സർലൻഡിൽ നടന്ന ലോക സാമ്പത്തിക ഉച്ചകോടിക്കിടെയാണ് ഡൊണാൾഡ് ട്രംപ് തന്റെ നേതൃത്വ ശൈലി ഏകാധിപത്യസ്വഭാവമുള്ളതാണെന്ന് പരാമർശിച്ചത്. ഗ്രീൻലൻഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യൻ രാജ്യങ്ങൾക്കുനേരെ ഭീഷണികൾ മുഴക്കിയിരുന്ന ട്രംപ് അക്കാര്യത്തെ കുറിച്ചാണ് കൂടുതലും സംസാരിച്ചത്. ‘അത്ഭുതകരമെന്ന് പറയട്ടെ എന്റെ പ്രസംഗത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്’. (യൂറോപ്യൻ രാഷ്ട്രങ്ങൾ) ഞാനൊരു ഒരു ഏകാധിപതിയാണെന്ന് പറഞ്ഞേക്കാം. ഞാൻ ഒരു ഏകാധിപതിയാണ്. ചിലപ്പോൾ നിങ്ങൾക്ക് ഒരു ഏകാധിപതി ആവശ്യമായി വരും’ ട്രംപ് […]









