കൊച്ചി: കേംബ്രിഡ്ജ് അസസ്‌മെന്റ് ഇന്റർനാഷണൽ എഡ്യൂക്കേഷൻ നൽകുന്ന 2026-ലെ ‘ഔട്ട്സ്റ്റാൻഡിങ് കേംബ്രിഡ്ജ് ലേണർ’ പുരസ്‌കാരം കൊച്ചി ജി.പി.എസ് ഇന്റർനാഷണലിന്. 2024 നവംബറിൽ നടന്ന പരീക്ഷയിൽ ട്രാവൽ ആൻഡ് ടൂറിസം വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മാസിൻ ഷഫീഖ് അഹമ്മദാണ് ‘ഹൈ അച്ചീവ്‌മെന്റ്’ പുരസ്‌കാരത്തിന് അർഹനായത്. ലോകമെമ്പാടുമുള്ള 40-ലധികം രാജ്യങ്ങളിലെ മികവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഈ പുരസ്‌കാരം നൽകുന്നത്. 2011 മുതൽ മിക്കവാറും എല്ലാ വർഷങ്ങളിലും ജി.പി.എസ് ഇന്റർനാഷണലിലെ വിദ്യാർത്ഥികൾ ഈ നേട്ടം കൈവരിക്കാറുണ്ട്. വിദ്യാർത്ഥികളുടെ കഠിനാധ്വാനവും അധ്യാപകരുടെയും […]









