മനാമ: ബഹ്‌റൈനിലെ കലാസാംസ്‌ക്കാരിക ജീവകാരുണ്ണ്യപ്രവർത്തനരംഗത്തെ പ്രമുഖ സംഘടനയായ ബഹ്‌റൈൻ കോഴിക്കോട് ജില്ലാ പ്രവാസി അസോസിഷന്റെ 15 മത് വാർഷിക ആഘോഷം വിപുലമായ കലാപരിപാടികളോടെ നാളെ (23വെള്ളി)വൈകുന്നേരം 5 മണി മുതൽ രാത്രി 11 മണിവരെയായി ഇന്ത്യൻക്ലബ്ബ് ഓഡിറ്റോറിയത്തിൽ വച്ചു നടക്കും. ഓറആർട്സിന്റെ ബാനറിൽ “കോഴിക്കോട് ഫെസ്റ്റ് -2k26”എന്ന പേരിൽ നടത്തപ്പെടുന്ന മെഗാഷോയിൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും സ്റ്റാർമാജിക്ക് താരവുമായ കൊല്ലം ഷാഫി,ഐഡിയ സ്റ്റാർ സിംഗർഫെയിം വിജിത,മിഥുൻമുരളീധരൻ,ചലച്ചിത്ര പിന്നണിഗായിക സ്മിത തുടങ്ങിയവർ നയിക്കുന്ന ഗാനമേളയും,അസ്സോസിയേഷൻ അംഗങ്ങളും കുട്ടികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. സ്റ്റേജ് ഷോ സംവിധായകനായ മനോജ് മയ്യന്നൂരാണ് പ്രോഗ്രാം സംവിധാനം നിർവ്വഹിക്കുന്നത്.
തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന ഈ പ്രോഗ്രാം കാണാനായി ബഹ്‌റൈനിലെ മുഴുവൻ കലാസ്വാദകരെയും വൈകിട്ട് 5 മണിമുതൽ ഇന്ത്യൻ ക്ലബ്ബിലേയ്ക്ക് ക്ഷണിക്കുന്നതായി സംഘടനയുടെ പ്രസിഡന്റ് ജ്യോതിഷ്പണിക്കർ,ജനറൽ സെക്രട്ടറി ജ്യോജിഷ് മേപ്പയൂർ തുടങ്ങിയവർ അറിയിച്ചു.









