തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ രംഗത്ത്. തന്നെയും കുടുംബത്തെയും ദ്രോഹിച്ച് രണ്ടാക്കിയത് ഉമ്മൻ ചാണ്ടിയാണെന്ന് കെബി ഗണേഷ് കുമാർ ആരോപിച്ചു. മധ്യസ്ഥത പറഞ്ഞ് കുടുംബം ഇല്ലാതാക്കിയെന്നും ഗണേഷ് കുമാറിന്റെ ആരോപണം. അതേസമയം തന്റെ പിതാവിനെ ഗണേഷ് കുമാർ ദ്രോഹിച്ചുവെന്ന ചാണ്ടി ഉമ്മൻ എംഎൽഎയുടെ ആരോപണത്തിനു മറുപടിയായാണ് മറുആരോപണവുമായി ഗണേഷ് കുമാർ രംഗത്തെത്തിയത്. ‘തെരഞ്ഞെടുപ്പ് വന്നതോടെയാണ് ഉമ്മൻചാണ്ടിയെ ദ്രോഹിച്ചുവെന്ന് പുതിയ കഥ. ഇത്രയും കാലം ഉമ്മൻചാണ്ടിയുടെ മകനായ ചാണ്ടി […]









