കണ്ണൂർ: ബസ് യാത്രയ്ക്കിടെ ഷിംജിതയെ ഒരാൾ ശല്യം ചെയ്തുവെന്ന് പയ്യന്നൂർ പോലീസിൽ പരാതി നൽകി സഹോദരൻ. ഇമെയിൽ വഴിയാണ് സഹോദരൻ സിയാദ് പോലീസിൽ പരാതി നൽകിയത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പഴയ ബസ് സ്റ്റാൻഡിലേക്ക് പോകുന്നതിനിടെ ഒരാൾ ശല്യം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ വ്യക്തത വരുത്താൻ സിയാദിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് പോലീസ് പറഞ്ഞു. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞാണ് പരാതി നൽകിയത്. ബസിൽ അസ്വാഭാവികമായി ഒന്നും നടന്നില്ലെന്ന് ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ടിൽ […]









