വാഷിങ്ടൺ: എടുത്ത തീരുമാനങ്ങളെല്ലാം ആന മണ്ടത്തരങ്ങൾ, യുഎസിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും മോശം പ്രസിഡന്റുമാരിൽ ഒരാളാണ് ഡൊണാൾഡ് ട്രംപെന്ന് സർവേ ഫലം. ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് പദത്തിൽ മടങ്ങിയെത്തിയത് രാജ്യത്തിന് പുരോഗതി നൽകിയെന്ന് രാജ്യത്തെ മൂന്നിലൊന്നുപേർ പോലും വിശ്വസിക്കുന്നില്ലെന്നും സർവേ പറയുന്നു. ദി ന്യൂയോർക്ക് ടൈംസും സിയേന യൂണിവേഴ്‌സിറ്റിയും ചേർന്ന് നടത്തിയ സർവേയിലാണ് ട്രംപിന്റെ തീരുമാനങ്ങളെല്ലാം വിപരീത ഫലമാണ് ഉണ്ടാക്കിയതെന്ന് പറയുന്നത്. പ്രതിരോധം, കുടിയേറ്റം, റഷ്യ-യുക്രൈൻ യുദ്ധം, വെനസ്വേലയിലെ കടന്നുകയറ്റം എന്നിവയെയൊന്നും ഭൂരിപക്ഷം അമേരിക്കക്കാരും പിന്തുണയ്ക്കുന്നില്ല. ട്രംപിന്റെ […]









