പാലക്കാട്: ലോൺ ആപ്പുകാരുടെ ഭീഷണിയെത്തുടർന്ന് യുവാവ് ജീവനൊടുക്കി. പാലക്കാട് കഞ്ചിക്കോട് മേനോൻപാറ സ്വദേശി അജീഷ് ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അജീഷിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഫോൺ പരിശോധിച്ചപ്പോഴാണ് ലോൺ ആപ്പ് ഭീഷണിയെക്കുറിച്ച് കുടുംബം മനസ്സിലാക്കിയത്. റുബിക് മണി എന്ന ആപ്ലിക്കേഷനിൽ നിന്നാണ് അജീഷ് പണം വായ്പ എടുത്തത്. തിരിച്ചടവ് വൈകിയതോടെ ഭീഷണി സന്ദേശം എത്തിയതായി കുടുംബം പറയുന്നു. മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഇതിന് പിന്നാലെയാണ് അജീഷ് ജീവനൊടുക്കിയതെന്ന് കുടുംബം പറയുന്നു. 6000 രൂപയാണ് […]









