കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാൾ സ്വദേശിനി മരിച്ചു. ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയായ ദുർഗ കാമി എന്ന ഇരുപത്തിരണ്ടുകാരിയാണ് ഒടുവിൽ മരണത്തിന് കീഴടങ്ങിയത്. ദുർഗയുടെ ശ്വാസകോശത്തിന്റെ പ്രവർത്തനം നിലയ്ക്കുകയും പിന്നാലെ ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡാനൺ എന്ന അപൂർവ്വ ജനിതക രോഗമായിരുന്നു ദുർഗയ്ക്ക് ബാധിച്ചിരുന്നത്. തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ് ഷിബുവിന്റെ ഹൃദയമായിരുന്നു ദുർഗയ്ക്ക് മാറ്റിവെച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു […]









