കോഴിക്കോട്: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എംപി. ബിജെപിയേക്കാൾ കൂടുതൽ വർഗീയത ഇപ്പോൾ സിപിഎം മന്ത്രിമാർ പറയുകയാണെന്നും സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോയുടെ തലപ്പത്ത് നരേന്ദ്രമോദിയാണെന്നും ഷാഫി പറമ്പിൽ വിമർശിച്ചു. കോഴിക്കോട് നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് ഷാഫിയുടെ വിമർശനം. സഖാവിനെയും സംഘിയെയും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണുളളതെന്നും സംഘാവ് എന്ന് വിളിക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ‘ഒരു മന്ത്രി എഴുന്നേറ്റ് നിന്ന് പറയുകയാണ്, ജയിച്ചവരുടെ മതം നോക്കിയാൽ, പേര് നോക്കിയാൽ കാര്യം മനസിലാകുമെന്ന്. സമരം നടത്തുന്നവരുടെ വസ്ത്രം നോക്കിയാൽ […]









