ആലപ്പുഴ: സ്കൂൾ കുട്ടികളിൽ മുണ്ടിനീരു വ്യാപനം വേഗത്തിലാകുന്നു. രോഗം തടയാനാകാതെ ആരോഗ്യവകുപ്പ്. കഴിഞ്ഞ ജൂൺ- ജൂലായ് മാസങ്ങളിലായി ജില്ലയുടെ തെക്കൻ മേഖലയിൽ പടർന്നുപിടിച്ച രോഗം വടക്കൻ മേഖലയിലേക്കും പടരുന്നു. കുട്ടികളിൽ മുണ്ടിനീര് സ്ഥിരീകരിച്ചതോടെ മാരാരിക്കുളം ഗവ. എൽ.പി സ്കൂൾ വ്യാഴാഴ്ച മുതൽ 21 ദിവസത്തേക്ക് അടച്ചു. ക്ലാസുകൾ ഓൺലൈനായി നടത്താൻ കളക്ടർ അലക്സ് വർഗീസ് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദേശം നൽകി. ദിനംപ്രതി രോഗം കുട്ടികളിലേക്കു വേഗത്തിൽ പടരുമ്പോൾ സ്കൂൾ അടയ്ക്കൽ മാത്രമാണ് ആരോഗ്യവകുപ്പിനു മുന്നിലുള്ള പ്രതിരോധ മാർഗം. […]









