വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും കൊമ്പുകോർത്തതിനു പിന്നാലെ ‘ബോർഡ് ഓഫ് പീസി’ലേക്ക് കാനഡയെ ക്ഷണിച്ച തീരുമാനം പിൻവലിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയെ അഭിസംബോധന ചെയ്തുകൊണ്ട് സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച് തുറന്ന കത്തിലൂടെയാണ് ക്ഷണം പിൻവലിച്ച കാര്യം ട്രംപ് അറിയിച്ചത്. സ്വിറ്റ്സർലാൻഡിലെ ദാവോസിൽ വെച്ച് നടന്ന ലോക സാമ്പത്തിക ഫോറത്തിൽ മാർക്ക് കാർണി നടത്തിയ പ്രസംഗമാണ് ട്രംപിന്റെ അപ്രതീക്ഷിത നീക്കത്തിനു പിന്നിൽ. […]









