തിരുവനന്തപുരം: ഉമ്മൻ ചാണ്ടിക്കെതിരെ ഗതാഗതവകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ നടത്തിയ പരാമർശം അങ്ങേയറ്റം ഖേദകരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രി ഉമ്മൻചാണ്ടിക്കെതിരായ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും വിഡി സതീശൻ പറഞ്ഞു. ഉമ്മൻ ചാണ്ടി ആരുടെയും ജീവിതം തകർത്തിട്ടില്ലെന്നും കുടുംബ കാര്യങ്ങൾ കൂടുതൽ പറയുന്നില്ലെന്നും വിഡി സതീശൻ പറഞ്ഞു. അതുപോലെ ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂടെയുള്ള യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ ചിത്രത്തെക്കുറിച്ചും വി ഡി സതീശൻ […]









