കൊച്ചി: ട്വന്‍റി 20യിൽ നിന്ന് രാജിവെച്ച് കോൺഗ്രസിലേയ്ക്ക് മാറാനൊരുങ്ങുന്നവർ സാബു എം ജേക്കബിനെതിരെ നിരവധി ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് . എൻഡിഎയുമായി ഒത്തുകൊണ്ട് സാബു എം ജേക്കബ് ട്വന്‍റി 20 പ്രവര്‍ത്തകരെ വഞ്ചിച്ചുവെന്നും ജാതിയും മതവും തിരിച്ച് സര്‍വേ നടത്തി അതിന്‍റെ ഫലം ബിജെപിക്ക് വിറ്റുവെന്നും രാജിവെച്ചവർ ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇവർ ഇക്കാര്യങ്ങൾ പറഞ്ഞത്. യാതൊരുവിധ കൂടിയാലോചനയും ഇല്ലാതെയാണ് സാബു എം ജേക്കബ് എൻഡിഎയുടെ ഭാഗമാകാൻ തീരുമാനിച്ചതെന്നും ട്വന്‍റി 20 പാര്‍ട്ടി റിക്രൂട്ടിങ് ഏജന്‍സിയായി […]









