ന്യൂയോർക്ക്: ലോകാരോഗ്യ സംഘടനയിൽ (WHO) നിന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഔദ്യോഗികമായി പിന്മാറി. ഒരു വർഷം മുമ്പ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സംഘടനയിൽ നിന്നും തങ്ങൾ പിന്മാറുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് ഈ നടപടി. ഇതോടെ ഐക്യരാഷ്ട്രസഭയുടെ ആരോഗ്യ ഏജൻസിയിൽ യുഎസിന്റെ എല്ലാ പങ്കാളിത്തവും അവസാനിച്ചു. ഏകദേശം 260 മില്യൺ ഡോളർ കടബാധ്യതയുമായാണ് യുഎസിന്റെ പിന്മാറ്റമെന്ന് ബ്ലൂംബെർഗ്, റോയിട്ടേഴ്‌സ് റിപ്പോർട്ടുകൾ പറയുന്നു. ആരോഗ്യ, മനുഷ്യാവകാശ സേവന വകുപ്പ് (HHS) ലോകാരോഗ്യ സംഘടനയ്ക്കുള്ള എല്ലാ ധനസഹായവും യുഎസ് നിർത്തിവെച്ചതായും ലോകാരോഗ്യ […]









