തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരൻറെ മരണത്തിൽ പിതാവ് ഷിജിൻ അറസ്റ്റിൽ. താൻ കുഞ്ഞിനെ മടിയിൽ ഇരുത്തി കൈമുട്ടു കൊണ്ട് കുട്ടിയുടെ അടിവയറ്റിൽ ഇടിച്ചെന്നാണു ഷിജിന്റെ മൊഴി. കാഞ്ഞിരംകുളം തവ്വാവിള ഷിജിൽ ഭവനിൽ ഷിജിൽ–കൃഷ്ണപ്രിയ ദമ്പതികളുടെ ഏക മകൻ ഇഹാൻ (അപ്പു) വെള്ളിയാഴ്ച രാത്രിയാണു മരിച്ചത്. ആദ്യം വിഷം ഉള്ളിൽ ചെന്നാണു മരിച്ചതെന്നു കരുതിയെങ്കിലും കുട്ടിയുടെ വയറ്റിൽ ക്ഷതം ഏറ്റതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും ഫോറൻസിക് പരിശോധനയിൽ വ്യക്തമായിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് […]









