
റായ്‌പുര്‍:രണ്ടാം ടി20യില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്‌ക്ക് ഏഴുവിക്കറ്റ് ജയം.കിവീസ് ഉയര്‍ത്തിയ 209 റണ്‍സ് വിജയം ലക്ഷ്യം 15.2 ഓവറില്‍ ഇന്ത്യ മറികടന്നു.
ഇഷാന്‍ കിഷന്‍ (32 പന്തില്‍ 76), ക്യാപ്റ്റന്‍ സൂര്യ കുമാര്‍ യാദവ് (37 പന്തില്‍ പുറത്താകാതെ 82) ശിവം ദുബെ (18 പന്തില്‍ പുറത്താകാതെ 36) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യന്‍ ജയം സുഗമമാക്കിയത്. സഞ്ജു സാംസണ്‍ ( 6) റണ്‍സെടുത്ത് പുറത്തായി. അഭിഷേക് ശര്‍മ ഗോള്‍ഡന്‍ ഡക്കായി.
ഇഷാന്‍ കിഷന് പവര്‍ പ്ലേ പരമാവധി മുതലാക്കാന്‍ സാധിച്ചു. സൂര്യക്കൊപ്പം 122 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷം പത്താം ഓവറിലാണ് കിഷന്‍ മടങ്ങുന്നത്. തുടര്‍ന്ന് ശിവം ദുബെ നിലയുറപ്പിച്ചതോടെ ഇന്ത്യ ലക്ഷ്യത്തിലെത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനായി മിച്ചല്‍ സാന്റനര്‍ (47) റണ്‍സ് നേടി ടോപ് സ്‌കോററായി. രചിന്‍ രവീന്ദ്ര 44 റണ്‍സുമെടുത്തു. ഇന്ത്യയ്‌ക്ക് വേണ്ടി കുല്‍ദീപ് യാദവ് രണ്ടും ഹാര്‍ദിക് പാണ്ഡ്യ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0നു മുന്നിലായി അടുത്ത മത്സരം 25നു ഗുവാഹത്തിയില്‍.









