കണ്ണൂർ: സിപിഎം ജില്ലാ കമ്മിറ്റി അംഗം കുഞ്ഞികൃഷ്ണൻ്റെ വിവാദ വെളിപ്പെടുത്തലിന് പിന്നാലെ പയ്യന്നൂരിൽ സിപിഎം- കോൺഗ്രസ് സംഘർഷം. പാർട്ടിക്കെതിരെ ആരെങ്കിലും ഇറങ്ങിത്തിരിച്ചാൽ അവർക്ക് തടി കേടാക്കേണ്ടി വരുമെന്ന് നടുറോഡിൽ വച്ച് സിപിഎം പയ്യന്നൂർ ഏരിയാ സെക്രട്ടറി പി സന്തോഷ് ഭീഷണി മുഴക്കി. പയ്യന്നൂരിൽ എംഎൽഎ ഓഫീസിന് നേരെ കോൺഗ്രസ് ആക്രമണം നടത്തിയെന്ന് ആരോപിച്ച് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിലായിരുന്നു ഏരിയാ സെക്രട്ടറി പി സന്തോഷിൻ്റെ പ്രകോപന പ്രസംഗം. പയ്യന്നൂർ സഹകരണ ആശുപത്രിക്കും സർവീസ് സഹകരണ ബാങ്കിന് നേരെയും […]









