ദുബായ്∙ ഇസ്‌ലാമാബാദ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം ഏറ്റെടുക്കാനുള്ള കരാറിൽ നിന്നും യുഎഇ പിന്മാറി.2025 ഓഗസ്റ്റ് മുതൽ ചർച്ചയിലായിരുന്ന കരാറിന് അങ്ങനെ തിരശ്ശീല വീണു . യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ന്യൂഡൽഹിയിൽ നടത്തിയ മൂന്നു മണിക്കൂർ നീണ്ട സന്ദർശനത്തിനു പിന്നാലെയാണ് ഈ നീക്കം. വിമാനത്താവള പ്രവർത്തനങ്ങൾക്കായി പ്രാദേശിക പങ്കാളിയെ കണ്ടെത്താൻ കഴിയാത്തതാണ് കരാർ ഉപേക്ഷിക്കാൻ കാരണമെന്നു പാക്കിസ്ഥാൻ ദിനപത്രമായ ‘ദി എക്സ്പ്രസ് ട്രിബ്യൂൺ’ റിപ്പോർട്ട് ചെയ്തു. എന്നാൽ കരാറിന്റെ തകർച്ചയ്ക്ക് പിന്നിലെ […]









