
ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി കൽപ്പറ്റയിൽ ഒരുങ്ങുന്ന ടൗൺഷിപ്പിലെ വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറുമെന്ന് മന്ത്രി ഒ.ആർ. കേളു അറിയിച്ചു. ആദ്യഘട്ടത്തിൽ 178 വീടുകളാണ് വിതരണത്തിന് തയ്യാറായിരിക്കുന്നത്. ഗുണഭോക്താക്കൾക്ക് തന്നെ നറുക്കെടുപ്പിലൂടെ സ്വന്തം വീട് തിരഞ്ഞെടുക്കാനുള്ള അവസരം നൽകുമെന്നും ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായിരിക്കും മുൻഗണനയെന്നും മന്ത്രി വ്യക്തമാക്കി.
കൽപ്പറ്റയിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് നറുക്കെടുപ്പ് സംബന്ധിച്ച തീരുമാനമായത്. ടൗൺഷിപ്പിന്റെ ഉദ്ഘാടന തീയതി ഉൾപ്പെടെയുള്ള കാര്യങ്ങൾ നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ തീരുമാനിക്കും. മന്ത്രി ഒ.ആർ. കേളുവും ടി. സിദ്ധിഖ് എം.എൽ.എയും ടൗൺഷിപ്പ് സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. അതിവേഗത്തിൽ പുനരധിവാസം ഉറപ്പാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്.
The post മുണ്ടക്കൈ ദുരന്തബാധിതർക്ക് കൽപ്പറ്റ ടൗൺഷിപ്പിൽ വീടുകളൊരുങ്ങുന്നു; നറുക്കെടുപ്പിലൂടെ ഗുണഭോക്താക്കളെ നിശ്ചയിക്കും appeared first on Express Kerala.







