കൊച്ചി : എൻഎസ്എസും എസ്എൻഡിപിയും യോജിക്കേണ്ടെന്ന് തീരുമാനിച്ചതിൽ തങ്ങൾ ഇടപെടാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.അത് അവരുടെ മാത്രം കാര്യമാണെന്നും കോൺഗ്രസ് സമ്മർദത്തെ തുടർന്നാണ് എൻഎസ്എസ് പിന്മാറിയത് എന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ‘ യോജിച്ചു പ്രവർത്തിക്കണമോ വേണ്ടയോ എന്ന് എൻഎസ്എസും എസ്എൻഡിപിയുമാണ് തീരുമാനിക്കേണ്ടത്. അത് അവരുടെ സ്വതന്ത്രമായ കാര്യമാണ്. കോൺഗ്രസ് അതിൽ ഇടപെടാനില്ല. സമുദായ സംഘടനകളുടെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസോ യുഡിഎഫോ ഇടപെടാറില്ല. തിരിച്ച് ഇടപെടാൻ ആരേയും അനുവദിക്കാറുമില്ല.’ വി.ഡി.സതീശൻ പറഞ്ഞു. പത്മ പുരസ്കാരം ലഭിച്ചതിനു […]









