
ലോടസ് ബിസ്കോഫ് ബിസ്‌കറ്റിന്റെ രുചിക്കൂട്ടുകൾ ഇഷ്ടപ്പെടുന്നവർക്കായി ഇതാ ഒരു സന്തോഷവാർത്ത. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്ന ‘ലോടസ് ബിസ്കോഫ് ചീസ് കേക്ക്’ വീട്ടിൽ തന്നെ എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. ബിസ്‌കറ്റിന്റെ സവിശേഷമായ രുചിയും ചീസ് കേക്കിന്റെ ക്രീമി ഘടനയും ചേരുന്ന ഈ വിഭവം മധുരപ്രേമികൾക്ക് ഒരു പുത്തൻ അനുഭവമായിരിക്കും.
ചേരുവകൾ
ബിസ്‌കോഫ് ബിസ്കറ്റ് – 200 ഗ്രാം
ബട്ടർ – 100 ഗ്രാം
ക്രീം ചീസ് – 200 ഗ്രാം
ഫ്രെഷ് ക്രീം / വിപ്പിംഗ് ക്രീം – 200 മില്ലി
പൊടിച്ച പഞ്ചസാര – ½ കപ്പ്
വാനില എസൻസ് – 1 ടി സ്പൂൺ
ബിസ്‌കോഫ് സ്പ്രെഡ് – 3–4 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ബിസ്‌കോഫ് ബിസ്‌ക്കറ്റുകൾ പൊടിച്ച് ഉരുകിയ വെണ്ണയുമായി യോജിപ്പിച്ച് ഒരു കേക്ക് ടിൻ / ഗ്ലാസ് ബൗളിൽ അടിച്ചു പരത്തി അമർത്തുക. ഇത് ഫ്രിഡ്ജിൽ 15–20 മിനിറ്റ് വെക്കുക. ക്രീം ചീസ് മൃദുവാകുന്നത് വരെ അടിക്കുക. ഇതിലേക്ക് പൊടിച്ച പഞ്ചസാരയും വാനില എസൻസും ചേർക്കുക. കാട്ടിയാകുന്നത് വരെ ഇത് ഇളക്കുക. ബിസ്‌കോഫ് സ്പ്രെഡ് ചേർത്ത് മൃദുവായി മിക്സ് ചെയ്യുക. ഇനി തണുപ്പിച്ച ബിസ്കറ്റ് ബേസിന് മുകളിൽ ഫില്ലിംഗ് ഒഴിക്കുക. മുകളിൽ നന്നായി സ്മൂത്ത് ആക്കുക. ഫ്രിഡ്ജിൽ 4–6 മണിക്കൂർ അല്ലെങ്കിൽ ഒരു രാത്രി മുഴുവൻ സെറ്റ് ചെയ്യാൻ വെക്കുക. ഇനി പുറത്ത് എടുത്ത ശേഷം അല്പം ചൂടാക്കിയ ബിസ്‌കോഫ് സ്പ്രെഡ് മുകളിൽ ഒഴിക്കുക. പൊടിച്ച ബിസ്‌കോഫ് ബിസ്കറ്റ് മുകളിൽ ഇടുക. വീണ്ടും 30 മിനിറ്റ് ഫ്രിഡ്ജിൽ വെക്കുക.
The post ഇൻസ്റ്റാഗ്രാമിലെ താരം ഇനി വീട്ടിലുണ്ടാക്കാം; ഇതാ രുചിയൂറും ബിസ്കോഫ് ചീസ് കേക്ക്! appeared first on Express Kerala.






