കോഴിക്കോട്: എലത്തൂരിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തലിനു പിന്നാലെ മൃതദേഹവുമായി ലൈംഗിക ബന്ധപ്പെട്ടുവെന്ന് കണ്ടെത്തൽ. വിവാഹം കഴിക്കണമെന്ന ആവശ്യവുമായി യുവതി രംഗത്തെത്തിയതോടെ ആൺസുഹൃത്തായ വൈശാഖൻ ഒരുമിച്ച് ആത്മഹത്യ ചെയ്യാനെന്ന വ്യാജേന ജോലി സ്ഥലത്ത് വിളിച്ച് വരുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാൾ യുവതിയെ ബലാത്സംഗം ചെയ്‌തെന്നും പോലീസ് കണ്ടെത്തി. അതേസമയം കഴിഞ്ഞ ദിവസമാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. വൈശാഖനും യുവതിയും തമ്മിൽ കുറച്ച് നാളായി അടുപ്പത്തിലായിരുന്നു. ചെറുപ്പം മുതൽ യുവതിയെ […]









