ന്യൂഡൽഹി: താരിഫ് ഭീഷണിയിൽ ലോകത്തെ അമ്മാനമാടാമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണി ഇനി വിലപ്പോവില്ലെന്ന സൂചനകൾ പുറത്തേക്കു വരുന്നു. ഇതിനു നാന്ദി കുറിച്ച് ആഗോള സാമ്പത്തികരംഗത്തെ കൂട്ടുകെട്ടുകളിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നു. ഇന്ത്യയുമായി സുപ്രധാന വ്യാപാര കരാറിൽ യൂറോപ്യൻ യൂണിയൻ ഒപ്പുവെച്ചതിന് പിന്നാലെ, കാനഡയും ഇന്ത്യയുമായി വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി മാർച്ചിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഉന്നതതല സന്ദർശനത്തിനായി ഇന്ത്യയിലെത്തും. ഇതിനു തുടക്കമെന്നവണ്ണം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാർമർ ഇന്ന് […]






