
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ചിക്കൻ വിങ്‌സ് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്നതാണ്. എരുവും മധുരവുമുള്ള നല്ല അടിപൊളി ചിക്കൻ വിങ്സ് എളുപ്പത്തിൽ എങ്ങനെയുണ്ടാക്കമെന്ന് നോക്കാം.
മാരിനേറ്റ് ചെയ്യാൻ ആവശ്യമായത്
ചിക്കൻ വിംഗ്‌സ് – 12
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടേബിൾ സ്പൂൺ
കുരുമുളക് – 1 ടീസ്പൂൺ
സോയ സോസ് – 1 ½ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ¼ കപ്പ്
സോസിന് വേണ്ടി ആവശ്യമായത്
വെളുത്തുള്ളി (നന്നായി അരിഞ്ഞത്) – 2 ടീസ്പൂൺ
പച്ചമുളക് – 3 (നന്നായി അരിഞ്ഞത്)
സോയ സോസ് – 1 ടീസ്പൂൺ
റെഡ് ചില്ലി സോസ് – 1 ടേബിൾസ്പൂൺ
ടൊമാറ്റോ കെച്ചപ്പ് – 1 ടേബിൾസ്പൂൺ
ഓറഞ്ച് ജ്യൂസ് – ½ കപ്പ്
കോൺ ഫ്ലോർ – 1 ടീസ്പൂൺ
കുരുമുളക് – 1 ½ – 2 ടീസ്പൂൺ
സ്പ്രിംഗ് ഒനിയൻ – 2 ടേബിൾസ്പൂൺ
മല്ലിയില – 1 ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
എണ്ണ വേണമെങ്കിൽ ചേർക്കാം
Also Read: ഒരു ഹെൽത്തി ചെറു പയർ ദോശയുടെ റെസിപ്പി നോക്കാം!
തയ്യാറാക്കുന്ന വിധം
ആദ്യം ചിക്കൻ വിംഗ്സ് വറുത്തെടുക്കുക. പിന്നീട് അതേ പാനിൽ തന്നെ ആവശ്യമെങ്കിൽ 1 ടേബിൾ സ്പൂൺ എണ്ണ ചേർത്ത് ചൂടാക്കി, അരിഞ്ഞ വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. ഇതിലേക്ക് സോയ സോസ്, റെഡ് ചില്ലി സോസ്, ടൊമാറ്റോ കെച്ചപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് ചെറുതീയിൽ ഒരു മിനിറ്റ് വഴറ്റുക. കോൺ ഫ്ലോർ ഓറഞ്ച് ജ്യൂസിൽ ചേർത്ത് സോസ് മിശ്രിതത്തിലേക്ക് ചേർത്ത് കട്ടിയാകുന്നതുവരെ തുടർച്ചയായി ഇളക്കുക. കുരുമുളക്, സ്പ്രിംഗ് ഒനിയൻ എന്നിവ ചേർത്ത് ആവശ്യത്തിന് വളരെ കുറച്ച് ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. വറുത്ത ചിക്കൻ വിംഗ്സ് ഇതിലേക്ക് ചേർത്ത് യോജിപ്പിച്ച് മല്ലിയില വിതറി തീയിൽ നിന്ന് മാറ്റി ചൂടോടെ വിളമ്പാം.
The post ഹോട്ടൽ സ്റ്റൈലിൽ എരിവും മധുരവുമുള്ള ചിക്കൻ വിങ്‌സ് ഇനി വീട്ടിലുണ്ടാക്കാം appeared first on Express Kerala.







