ആലപ്പുഴ: എന്‍എസ്എസുമായുള്ള ഐക്യത്തിന് പിന്നില്‍ ഒരു അജണ്ടയുമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഐക്യം തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല. ഹിന്ദു ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ്. ഹിന്ദുക്കളുടെ ആചാരങ്ങളും വിശ്വാസങ്ങളും ഒന്നാണ്. ഇന്നല്ലെങ്കില്‍ നാളെ ഒരുമിക്കേണ്ടവരാണ്. നായര്‍- ഈഴവ ഐക്യം മാത്രമല്ല, നായര്‍ മുതല്‍ നസ്രാണി വരെയുള്ളവരുടെ ഐക്യമാണ് ലക്ഷ്യമിട്ടതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഐക്യത്തില്‍ നായാടി മുതല്‍ നസ്രാണി വരെ ആര്‍ക്കും ചേരാവുന്നതാണ്. എസ്എന്‍ഡിപിക്ക് മുസ്ലിങ്ങളോട് വിരോധമില്ല. മുസ്ലിം ലീഗിനെ മാത്രമാണ് എതിര്‍ത്തതും വിമര്‍ശിച്ചതും. ലീഗിനെതിരെ […]









