തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ശാസ്ത്രീയ തെളിവുകൾ തേടിയുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി.) പരിശോധന ഒന്നിനു പിറകെ ഒന്നായി കുരുക്കവുന്നു. ശബരിമലയിലുള്ള സ്വർണപ്പാളികൾ പുതിയതാണോ അതോ സ്വർണം മാറ്റിയ ശേഷം വീണ്ടും പഴയത് ഉരുക്കി വീണ്ടും നിർമിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനുള്ള അതിസങ്കീർണമായ ഡീകോഡിങ് നടപടികളാണ് ഇപ്പോ ൾ നടക്കുന്നത്. മാത്രമല്ല പുതുക്കിക്കൊണ്ടുവന്ന സ്വർണപ്പാളികളുടെ കാലപ്പഴക്കം കൃത്യമായി നിർണയിക്കാൻ കഴിയാത്തതാണ് അന്വേഷണ സംഘം നേരിടുന്ന പ്രധാന വെല്ലുവിളി. ആദ്യഘട്ട പരിശോധനാ ഫലത്തിൽ പാളികളിൽ വ്യത്യാസമുള്ളതായി കണ്ടെത്തിയിരുന്നു. […]









