കോഴിക്കോട്: അർധരാത്രിയിൽ ബസ്സിൽ നിന്നും സ്റ്റോപ്പിൽ ഇറങ്ങാൻ മറന്നുപോയ അമ്മയെയും കുഞ്ഞിനെയും പെരുവഴിയിലിറക്കാതെ കിലോമീറ്ററുകൾ തിരിച്ച് പോയി യഥാർത്ഥ സ്റ്റോപ്പിൽ എത്തിച്ച് കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർ മാതൃകയായി. ഇന്നലെ അർധരാത്രിയാണ് സംഭവം. ഉച്ചയ്ക്ക് തിരുവനന്തപുരത്തു നിന്നും കോഴിക്കോട് തൊട്ടിൽപ്പാലം വഴി മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെ.എസ്ആ.ർടിസിയുടെ സൂപ്പർ ഫാസ്റ്റ് പ്രീമിയം KL-15-A-2964 നമ്പർ ബസ്സിലെ ജീവനക്കാരാണ് അർധരാത്രിയിൽ അമ്മയ്ക്കും കുഞ്ഞിനും തുണയായായത്. എറണാകുളം വൈറ്റിലയിൽ നിന്നുമാണ് യുവതിയും കുഞ്ഞും ബസിൽ കയറിയത്. മലപ്പുറം കൊയിലാണ്ടിക്കടുത്ത് ചങ്കുവെട്ടിയായിരുന്നു ഇവർക്ക് ഇറങ്ങേണ്ടിയിരുന്ന […]









