
വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ലവ് ഇൻഷുറൻസ് കമ്പനി’ വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 12-ന് തിയേറ്ററുകളിലെത്തുന്നു. സെൻസറിങ് പൂർത്തിയായ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവന്നതോടെ വലിയ ആവേശത്തിലാണ് ആരാധകർ.
തുടർച്ചയായി മൂന്ന് 100 കോടി ചിത്രങ്ങൾ സ്വന്തം പേരിലുള്ള പ്രദീപിന്റെ അടുത്ത സെഞ്ച്വറി പടമായിരിക്കും ഇതെന്ന് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നു. കൃതി ഷെട്ടി നായികയാകുന്ന ചിത്രത്തിൽ എസ്ജെ സൂര്യ, മിഷ്‌കിൻ, യോഗി ബാബു എന്നിവർക്കൊപ്പം രാഷ്ട്രീയ നേതാവ് സീമാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതം ചിത്രത്തിന്റെ മറ്റൊരു വലിയ ആകർഷണമാണ്. ഇതിനകം പുറത്തിറങ്ങിയ ‘ദീമാ’ എന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞിരുന്നു.
Also Read: പ്രഭാസിന്റെ ‘രാജാസാബ്’ ഒടിടിയിലേക്ക്; സ്ട്രീമിംഗ് ഡേറ്റ് പുറത്ത്!
ഭാവികാല പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ഫാന്റസി റൊമാന്റിക് കോമഡിയാണ് ചിത്രം. നയൻതാരയുടെ റൗഡി പിക്ചേഴ്സും സെവൻ സ്ക്രീൻ സ്റ്റുഡിയോയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തും. നാനും റൗഡി താൻ, കാതുവാകുല രണ്ട് കാതൽ എന്നീ സിനിമകൾക്ക് ശേഷം വിഘ്‌നേശ് ശിവൻ ഒരുക്കുന്ന സിനിമയാണ് ലവ് ഇൻഷുറൻസ് കമ്പനി. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.
The post പ്രദീപ് രംഗനാഥൻ ചിത്രം ‘ലവ് ഇൻഷുറൻസ് കമ്പനി’; റിലീസ് തീയതി പ്രഖ്യാപിച്ചു! appeared first on Express Kerala.









