തിരുവനന്തപുരം: നേമത്ത് മത്സരിക്കാൻ തയാറാണോ എന്ന വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ വെല്ലുവിളിക്കു മറുപടിയുമായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ രംഗത്ത്. നേമത്ത് ശിവൻകുട്ടിക്കെതിരെ മത്സരിക്കാൻ താൻ ആളല്ലെന്നും എൽഡിഎഫിന്റെ ചങ്ക് തുളച്ചു പോകുന്ന പൊളിറ്റിക്കൽ നരേറ്റീവുകൾ ഇപ്പോഴുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതിൽനിന്നു വഴിമാറ്റികൊണ്ടുപോകാനുള്ള ശ്രമമാണിതെന്നും അതിൽ താൻ വീഴില്ലെന്നും സതീശൻ പറഞ്ഞു. ശിവൻകുട്ടി സംസ്‌കാരവും നിലവാരവും ഉള്ളയാളാണ്. അദ്ദേഹത്തോട് മറുപടി പറയാനില്ല. അദ്ദേഹത്തിന്റെയത്ര സംസ്‌കാരവും നിലവാരവും തനിക്കില്ലെന്നും സതീശൻ പരിഹസിച്ചു. എകെജി സെന്ററിൽനിന്നും മന്ത്രിയുടെ […]









