കൊച്ചി: റിയൽ എസ്റ്റേറ്റ് കമ്പനിയായ കോൺഫിഡൻ്റ് ഗ്രൂപ്പ് കമ്പനി സി.ജെ റോയി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ആദായനികുതി വകുപ്പ്. റോയിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സഹകരിക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. പരിശോധനയും നടപടികളും നിയമപരമാണെന്നും സമ്മർദങ്ങളുണ്ടായിട്ടില്ലെന്നും റോയ് എഴുതി നൽകിയിരുന്നെന്നും ഉദ്യോഗസ്ഥർ പറയുന്നു. വ്യാഴാഴ്ചയാണ് സിജെ റോയിയുടെ മൊഴി രേഖപ്പെടുത്തിയത്. മറ്റൊരു സാക്ഷിയുടെ സാന്നിധ്യത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. റോയ് ആത്മഹത്യ ചെയ്ത ദിവസമായ ഇന്നലെ അദ്ദേഹത്തെ ചോദ്യം ചെയ്യുകയോ കാണുകയോ ചെയ്തിട്ടില്ല. ആദായനികുതി വകുപ്പ് വിശദീകരിക്കുന്നു. […]









