ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ കേന്ദ്ര ബജറ്റിൽ കേരളത്തിന് പൂർണ അവഗണന. കേരളം പ്രതീക്ഷിച്ച അതിവേഗ റെയില്‍, എയിംസ്, വിഴിഞ്ഞം തുറമുഖത്തിന്റെ വളർച്ചയ്ക്കുള്ള നീക്കിയിരിപ്പടക്കം ഒരു പ്രഖ്യാപനവും ധനമന്ത്രി നിർമലാ സീതാരാമന്റെ ഭാഗത്തുനിന്നുണ്ടായില്ല. അതേസമയം ധനമന്ത്രിയായ ശേഷം നിർമലയുടെ ഒൻപതാമത് ബജറ്റവതരണമാണ് ഇത്തവണ സഭയിൽ നടക്കുന്നത്. കർത്തവ്യപഥത്തിലേക്ക് ധനമന്ത്രാലത്തിന്റെ ഓഫിസ് മാറിയശേഷം തയാറാക്കിയ ആദ്യ ബജറ്റിൽ കേന്ദ്രസർക്കാരിന്റെ കർത്തവ്യങ്ങൾ എടുത്തുപറഞ്ഞാണ് ബജറ്റ് അവതരണം ആരംഭിച്ചത്. സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യുക, ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുക, ഓരോ […]








