ആലപ്പുഴ: എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യത്തില്‍ വീണ്ടും പ്രതീക്ഷ വെച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി മുഖപത്രമായ യോഗനാദത്തിന്റെ മുഖപ്രസംഗത്തിലാണ് വെള്ളാപ്പള്ളി വീണ്ടും ഐക്യപ്രതീക്ഷ പങ്കുവെച്ചത്. ജാതി പറഞ്ഞ് പോരടിച്ചു നിന്നാല്‍ ഹൈന്ദവസമൂഹം അധോഗതിയിലേക്ക് പോവുകയേയുള്ളൂ. ഐക്യം വൈകാതെ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ഭൂരിപക്ഷ സമൂഹം ഏറെക്കാലമായി ഒറ്റപ്പെട്ട നിലയിലായിരുന്നെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. ന്യൂനപക്ഷങ്ങളുടെ സംഘടിത സാമ്പത്തിക ശേഷിക്ക് മുന്നില്‍ ഭൂരിപക്ഷ ജനവിഭാഗം ഞെരുക്കപ്പെടുകയും വിവേചനങ്ങള്‍ക്ക് ഇരയാവുകയും ചെയ്യുന്നുവെന്ന യാഥാര്‍ഥ്യം വിളിച്ചു പറഞ്ഞതിനാണ് കക്ഷിരാഷ്ട്രീയഭേദമന്യേ […]









