തിരുവനന്തപുരം: പ്രൈവറ്റ് ബസുകളോട് മത്സരിക്കേണ്ടെന്നു കെഎസ്ആർടിസിക്ക് നിർദേശം നൽകിയെന്ന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ വാക്കുകൾ സഭയിൽ വച്ചുതന്നെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസി നഷ്ടത്തിൽ പോയതിന്റെ ഒരു കാരണം താൻ പരസ്യമാക്കാം എന്നുപറഞ്ഞായിരുന്നു മന്ത്രി ഗണേഷ് കുമാർ പ്രസംഗം ആരംഭിച്ചത്. പ്രൈവറ്റ് ബസിന്റെ മുന്നിൽ കയറി ഓടുന്ന പതിവ് മുൻപ് കെഎസ്ആർടിസിക്കുണ്ടായിരുന്നു. പക്ഷെ പുതിയ ബസ് ഉപയോഗിക്കുന്ന പ്രൈവറ്റുകാർ പലപ്പോഴും മത്സര ഓട്ടം നടത്തി. ഇതോടെ സുരക്ഷ കണക്കിലെടുത്ത് കെഎസ്ആർടിസി ഡ്രൈവർമാർ ഇതിനു […]









