Thursday, May 7, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

ഈ 6 കാര്യങ്ങള്‍ മാതാപിതാക്കള്‍ ‘പഠിക്കണം’ ; മക്കളുടെ പരീക്ഷാപ്പേടി പമ്പ കടത്താം

by KP Sabin
February 4, 2026
in LIFE STYLE
ഈ-6-കാര്യങ്ങള്‍-മാതാപിതാക്കള്‍-‘പഠിക്കണം’-;-മക്കളുടെ-പരീക്ഷാപ്പേടി-പമ്പ-കടത്താം

ഈ 6 കാര്യങ്ങള്‍ മാതാപിതാക്കള്‍ ‘പഠിക്കണം’ ; മക്കളുടെ പരീക്ഷാപ്പേടി പമ്പ കടത്താം

6 healthy practices-parents should do to tackle child to overcome exam stress

പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഒരു വിദ്യാര്‍ഥിയെ സംബന്ധിച്ച് പലവിധ ആശങ്കകളുണ്ടാകും. നല്ല മാര്‍ക്ക് കിട്ടുമോ, തുടര്‍ പഠനാവസരം ലഭിക്കുമോ, പഠിച്ചത് ഓര്‍മ്മയിലുണ്ടാവുമോ എന്നിങ്ങനെ പോകുന്നു അവ. കുട്ടിയുമായി തുറന്നുസംസാരിച്ച് ഈ സമ്മര്‍ദം അകറ്റാനുള്ള വഴികളാണ് രക്ഷിതാക്കള്‍ നിര്‍ദേശിക്കേണ്ടത്.

എന്നാല്‍ തങ്ങളുടെ ആഗ്രഹങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും അനുസരിച്ച് കുട്ടിയെ സമ്മര്‍ദം ചെലുത്തിയും അമിത പ്രതീക്ഷയുടെ ഭാരമേല്‍പ്പിച്ചും കൂടുതല്‍ പിരിമുറുക്കത്തിലേക്ക് തള്ളിവിടുന്ന മാതാപിതാക്കളുമുണ്ട്. പരീക്ഷാവേളയില്‍ മാതാപിതാക്കള്‍ നിര്‍ബന്ധമായും അനുവര്‍ത്തിക്കേണ്ട 6 കാര്യങ്ങള്‍ ഇവയാണ്.

കുട്ടിയെ കേള്‍ക്കുക, അറിയുക

പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടിക്ക് ഏതുകാര്യത്തിലാണ് പേടിയെന്ന് രക്ഷിതാക്കള്‍ തിരിച്ചറിയേണ്ടതുണ്ട്. അതിനായി വിദ്യാര്‍ഥിയോട് തുറന്ന് സംസാരിക്കണം. പഠിച്ചത് മറന്നുപോകുന്നു, പഠിച്ചിട്ട് മനസ്സിലാകുന്നില്ല, പരീക്ഷയില്‍ തോല്‍ക്കുമെന്നുള്ള വിചാരം, സമയം തീരെയില്ലെന്ന പേടി എന്നിങ്ങനെ പലവിധ ചിന്തകള്‍ കുട്ടികളെ അലട്ടാറുണ്ട്. എന്താണ് പേടിക്ക് ആധാരമെന്ന് കണ്ടെത്തി പ്രശ്നം പരിഹരിക്കുകയാണ് വേണ്ടത്. അതിന് ആവശ്യമെങ്കില്‍ കൗണ്‍സിലിങ്ങ് ഉള്‍പ്പടെ ലഭ്യമാക്കുകയും ചെയ്യാം.

കുട്ടിയെ സമ്മര്‍ദത്തിലാക്കരുത്

ഏതുനേരവും പഠിക്കാന്‍ പറഞ്ഞ് രക്ഷിതാക്കള്‍ പിന്നാലെ നടന്ന് കുട്ടികളെ അമിത സമ്മര്‍ദത്തിലാക്കരുത്. തോറ്റുപോകുമെന്നും, മാര്‍ക്ക് കുറവായിരിക്കുമെന്നും, തുടര്‍പഠനത്തിന് അവസരം കിട്ടില്ലെന്നും, ജോലി കിട്ടില്ലെന്നുമൊക്കെ പറഞ്ഞ് കുറ്റപ്പെടുത്തി കുട്ടിയുടെ ആത്മവിശ്വാസം കെടുത്തരുത്. പകരം നിനക്ക് നന്നായി പഠിക്കാന്‍ കഴിയുമെന്നും എന്ത് സഹായത്തിനും കൂടെയുണ്ടെന്നും രക്ഷിതാക്കള്‍ ഉറപ്പുനല്‍കണം. നല്ല മാര്‍ക്ക് ലഭിച്ചാല്‍ മികച്ച സമ്മാനങ്ങള്‍ ലഭിക്കുമെന്ന വിശ്വാസം കൂടി കുട്ടിക്കുണ്ടെങ്കില്‍ അതും പ്രോത്സാഹനമാകും.

സുഗമമായ പഠനത്തിന് അവസരമൊരുക്കാം

മാതാപിതാക്കളും വീട്ടിലുള്ളവരും കുട്ടിയെ, പരീക്ഷാകാലങ്ങളില്‍ വിശേഷിച്ചും പരിപൂര്‍ണമായി ഉള്‍ക്കൊള്ളേണ്ടതുണ്ട്. വിദ്യാര്‍ഥിയുടെ പിരിമുറുക്കം കുറയ്ക്കാന്‍ വീട്ടില്‍ മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കണം. ശാന്തവും സമാധാനപരവുമായിരുന്ന് പഠിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജീകരിക്കണം. കുട്ടിയുടെ ശ്രദ്ധ തെറ്റുന്നതോ കുട്ടിയെ ഭയാശങ്കയിലാക്കുന്നതോ ആയ സംഭവങ്ങളോ പരാമര്‍ശങ്ങളോ ഒഴിവാക്കാന്‍ മുതിര്‍ന്നവര്‍ ശ്രമിക്കണം. കുട്ടിക്ക് മതിയായ ഉറക്കം, ഭക്ഷണം, ശല്യമില്ലാത്ത അന്തരീക്ഷം, മതിയായ ശാരീരിക വ്യായാമം എന്നിവയുണ്ടെന്ന് ഉറപ്പാക്കണം.

ടൈം ടേബിള്‍ സഹായം

സമയനിഷ്ഠ പാലിക്കാന്‍ കുട്ടിയെ എപ്പോഴും രക്ഷിതാക്കള്‍ സഹായിക്കണം. നേരത്തേ ഉണരുന്നത് മുതല്‍ കൃത്യസമയത്ത് ഭക്ഷണമുള്‍പ്പടെ ലഭ്യമാക്കുന്നതില്‍ വരെ കൃത്യത പാലിക്കുക. വിദ്യാര്‍ഥിയുടെ പഠിക്കാനുള്ള സമയം പാഴാക്കുന്ന നടപടികള്‍ മാതാപിതാക്കളുള്‍പ്പടെയുള്ളവര്‍ സ്വീകരിക്കാതിരിക്കുകയും വേണം. പഠനസംബന്ധിയായി കുട്ടിക്കുള്ള താത്പര്യങ്ങള്‍ അറിഞ്ഞ് പെരുമാറുകയും ആവശ്യങ്ങള്‍ നിവര്‍ത്തിക്കുകയും ചെയ്യണം. പരീക്ഷയ്ക്ക് ഏറെ നാള്‍ മുന്‍പ് തന്നെ തയ്യാറെടുപ്പുകള്‍ നടത്താന്‍ കുട്ടിയെ പ്രോത്സാഹിപ്പിക്കുകയും വേണം.

Also Read: പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നത് എന്തുകൊണ്ട് ? ; ഡോക്ടര്‍മാര്‍ പറയുന്നത്

മതിയായ വിശ്രമം, വ്യായാമം

ഉറക്കമോ ഭക്ഷണമോ കളികളോ ഒന്നും വേണ്ടെന്നുവച്ച് മണിക്കൂറുകളോളം ചടഞ്ഞുകൂടിയിരുന്ന് പഠിക്കുന്ന രീതി ഉചിതമല്ല. മതിയായ ഉറക്കം വിദ്യാര്‍ഥിക്കുണ്ടെന്ന് ഉറപ്പുവരുത്തണം. കൃത്യസമയത്ത് മതിയായ അളവില്‍ ഭക്ഷണം ലഭ്യമാക്കണം. പഠനത്തിന് ഇടയ്ക്ക്, ഇടവേളയെടുത്ത് മനസ്സ് ശാന്തമാക്കുന്ന കാര്യങ്ങളില്‍ കുട്ടി ഏര്‍പ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. അല്‍പ്പനേരം കുട്ടി ശാരീരികക്ഷമത ഉപയോഗപ്പെടുത്തുന്ന കളികളില്‍ ഏര്‍പ്പെടുന്നതായും ഉറപ്പുവരുത്തണം. അത് വിദ്യാര്‍ഥിയുടെ സമ്മര്‍ദം കുറയ്ക്കും.

പരീക്ഷ ഒന്നിന്റെയും അവസാനമല്ല

ഒരു പരീക്ഷയിലെ തോല്‍വിയോ മാര്‍ക്ക് കുറയലോ ജീവിതാവസാനമോ ലോകാവസാനമോ അല്ലെന്ന് കടുത്ത സമ്മര്‍ദ സാഹചര്യങ്ങളില്‍ കുട്ടിയെ ബോധ്യപ്പെടുത്തണം. അമിത പ്രതീക്ഷയും സമ്മര്‍ദവും കുട്ടികളില്‍ ചെലുത്തുന്നതിന് പകരം തുറന്ന് സംസാരിച്ച് നല്ല രീതിയില്‍ പഠനത്തിനുള്ള പ്രോത്സാഹനം നല്‍കണം. ശാസന കുറയ്ക്കുകയും സൗമ്യമായി കുട്ടിയെ കാര്യങ്ങള്‍ ധരിപ്പിക്കുകയും വേണം. വിദ്യാര്‍ഥിയുടെ ആശങ്കകള്‍ തുറന്നുപറയാന്‍ അവസരം നല്‍കുകയും അതിനുള്ള പ്രതിവിധികള്‍ നിര്‍ദേശിക്കുകയും ചെയ്യാം. മാതാപിതാക്കളുടെ നിയന്ത്രണത്തിന് പുറത്തുള്ള കാര്യങ്ങളാണെങ്കില്‍ കൗണ്‍സിലര്‍മാരുടെ സഹായം ലഭ്യമാക്കുകയും വേണം.

ShareSendTweet

Related Posts

daily-horoscope:-ഇന്നത്തെ-രാശിഫലം:-2026-മെയ്-7-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Daily Horoscope: ഇന്നത്തെ രാശിഫലം: 2026 മെയ് 7 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

May 7, 2026
daily-horoscope:-ഇന്നത്തെ-രാശിഫലം:-2026-മെയ്-6-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Daily Horoscope: ഇന്നത്തെ രാശിഫലം: 2026 മെയ് 6 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

May 6, 2026
operation-sindoor-turns-one:’സിന്ദൂരം-മായിച്ച്-കളഞ്ഞവർക്കുള്ള-മറുപടി’;-പഹൽഗാം-ആക്രമണത്തിന്-തിരിച്ചടി-നൽകിയ-ഇന്ത്യയുടെ-വികാരഭരിത-സൈനിക-പ്രതികരണം,-ഓപ്പറേഷൻ-സിന്ദൂർ-ഒരു-വർഷം-പിന്നിടുന്നു
LIFE STYLE

Operation Sindoor Turns One:’സിന്ദൂരം മായിച്ച് കളഞ്ഞവർക്കുള്ള മറുപടി’; പഹൽഗാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യയുടെ വികാരഭരിത സൈനിക പ്രതികരണം, ഓപ്പറേഷൻ സിന്ദൂർ ഒരു വർഷം പിന്നിടുന്നു

May 5, 2026
daily-horoscope-today:-ഇന്നത്തെ-രാശിഫലം:-2026-മെയ്-5-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Daily Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 5 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

May 5, 2026
daily-horoscope-today:-ഇന്നത്തെ-രാശിഫലം:-2026-മെയ്-4-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Daily Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 4 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

May 4, 2026
daily-horoscope:-ഇന്നത്തെ-രാശിഫലം:-2026-മെയ്-3-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Daily Horoscope: ഇന്നത്തെ രാശിഫലം: 2026 മെയ് 3 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

May 3, 2026
Next Post
റോഡ്-നവീകരണത്തിന്-15-ലക്ഷം-അനുവദിച്ച-എംഎൽഎയ്ക്ക്-അഭിനന്ദനം-അറിയിച്ച്-ഫ്ലെക്സ്ബോർഡ്!!-ആറാം-മാസം-പ്രവൃത്തി-റദ്ദു-ചെയ്യാൻ-ആവശ്യപ്പെട്ട്-കലക്ടർക്കു-കത്ത്,-എസ്റ്റിമേറ്റ്-ലഭിക്കാത്തതിനാലെന്ന്-മുട്ടാപ്പോക്ക്-ന്യായീകരണം,-നീക്കത്തിനു-പിന്നിൽ-തദ്ദേശ-തെരഞ്ഞെടുപ്പിൽ-എൽഡിഎഫിന്റെ-കയ്യിൽ-നിന്ന്-വാർഡ്-യുഡിഎഫ്-പിടിച്ചെടുത്തത്…-സികെ-ആശ-എംഎൽഎയുടെ-നടപടി-വിവാദത്തിൽ

റോഡ് നവീകരണത്തിന് 15 ലക്ഷം അനുവദിച്ച എംഎൽഎയ്ക്ക് അഭിനന്ദനം അറിയിച്ച് ഫ്ലെക്സ്ബോർഡ്!! ആറാം മാസം പ്രവൃത്തി റദ്ദു ചെയ്യാൻ ആവശ്യപ്പെട്ട് കലക്ടർക്കു കത്ത്, എസ്റ്റിമേറ്റ് ലഭിക്കാത്തതിനാലെന്ന് മുട്ടാപ്പോക്ക് ന്യായീകരണം, നീക്കത്തിനു പിന്നിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ കയ്യിൽ നിന്ന് വാർഡ് യുഡിഎഫ് പിടിച്ചെടുത്തത്… സികെ ആശ എംഎൽഎയുടെ നടപടി വിവാദത്തിൽ

ആദ്യമായി-സിംഗപ്പൂരിലേക്ക്-പോവുകയാണോ?-വിമാനം-കയറുംമുമ്പ്-ഇതെല്ലാം-അറിഞ്ഞിരിക്കണം…

ആദ്യമായി സിംഗപ്പൂരിലേക്ക് പോവുകയാണോ? വിമാനം കയറുംമുമ്പ് ഇതെല്ലാം അറിഞ്ഞിരിക്കണം...

എന്താണ്-പ്രൊപ്പോസ്-ഡേ?-2026-ൽ-ഏത്-തീയതിയാണ്?-ചരിത്രം,-ആശംസകൾ,-സമ്മാന-ആശയങ്ങൾ-&-എങ്ങനെ-ആഘോഷിക്കാം-എന്നിവ-അറിയാം

എന്താണ് പ്രൊപ്പോസ് ഡേ? 2026 ൽ ഏത് തീയതിയാണ്? ചരിത്രം, ആശംസകൾ, സമ്മാന ആശയങ്ങൾ & എങ്ങനെ ആഘോഷിക്കാം എന്നിവ അറിയാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘ഒരു സീറ്റ് പോയാൽ അങ്ങ് പോട്ടേന്നുവെക്കും, ​ഗ്യാലറിയിലിരുന്ന് കളികണ്ടവൻ നേതാവാകണ്ട’… ‘എ.ഡി തോമസിനോടും സജീവ് ജോസഫിനോടുമായി ഒന്നു പറഞ്ഞേക്കാം, വോട്ടുചെയ്ത ജനങ്ങളേയും പ്രവർത്തകരേയും ​ വിഡ്ഡികളാക്കി ഗ്രൂപ്പ് മാനേജർക്ക് വേണ്ടി രാജി വച്ചൊഴിഞ്ഞാൽ… ഇത് നിങ്ങളുടെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്ന് ഞങ്ങളും വിധിയെഴുതും’- കോൺ​ഗ്രസ് സൈബർ
  • ഉത്സവത്തിനിടെ ക്ഷേത്രത്തിനകത്ത് പരസ്യ മദ്യപാനം, കുപ്പിയിലുള്ള മദ്യം മാറി മാറി കുടിച്ച് യുവാക്കള്‍, ചോദ്യം ചെയ്ത സ്ത്രീകളെ ഭീഷണിപ്പെടുത്തി
  • ഒടുവിൽ പ്രതികരണവുമായി പിണറായി വിജയൻ: ‘തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതം; ജനവിധി മാനിക്കുന്നു; തിരുത്തലുകൾ വരുത്തി ജനവിശ്വാസം വീണ്ടെടുക്കും; യുഡിഎഫിനെ അഭിനന്ദിക്കുന്നു; എൻഡിഎ മൂന്നു സീറ്റുകൾ നേടിയത് ​ഗൗരവതരം‘
  • ‘ഇങ്ങനെയുള്ള തേർഡ് റേറ്റ് ചോദ്യങ്ങൾ ചോദിക്കരുത്, നിങ്ങൾ എന്തൊക്കെ ചോദിക്കുമെന്ന് എനിക്ക് അറിയാം, അവരിൽ നിന്ന് അച്ചാരം വാങ്ങിയിട്ടുണ്ടോ? ഉണ്ടെങ്കിൽ കയ്യിൽ വെച്ചാൽ മതി, പിന്നെയും പിന്നെയും ചോദ്യങ്ങൾ ചോദിക്കുന്നു’, നിങ്ങൾക്ക് ചോദിക്കാൻ തോന്നുന്നതെല്ലാം ചോദിക്കേണ്ട ആളല്ല ഞാൻ’- റിപ്പോർട്ടർ പ്രതിനിധിയോട് പൊട്ടിത്തെറിച്ച് ജി സുധാകരൻ
  • ‘എന്നെ പ്രകീർത്തിച്ചും ചിലരെ ഇകഴ്ത്തിയുമുള്ള പ്രചാരണങ്ങൾ അവസാനിപ്പിക്കണം’: പി. ജയരാജൻ

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.