തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിലെ സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരനും സിപിഎം ബ്രാഞ്ച് അംഗവുമായിരുന്നു വിനോദ് കോൺഗ്രസിലേയ്ക്ക് ചുവടു മാറി. വിനോദും സുഹൃത്തുക്കളും വ്യാഴാഴ്ച ഉച്ചയോടെ അംഗത്വം സ്വീകരിക്കും. രക്തസാക്ഷി കുടുംബത്തോട് സിപിഎം നീതി കാണിച്ചില്ലെന്നും ഇനി പാർട്ടിക്കൊപ്പം ഉണ്ടാവില്ലെന്നും കഴിഞ്ഞ ദിവസങ്ങളിൽ വിനോദ് വ്യക്തമാക്കിയിരുന്നു.വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാനായി പിരിച്ച ഫണ്ടിൽ തിരിമറി നടത്തിയതിൽ നടപടി നേരിട്ട നേതാവിന് വീണ്ടും പദവികൾ നൽകിയതോടെയാണ് വിനോദ് പരസ്യപ്രതികരണവുമായി രംഗത്തെത്തിയത്. പത്തുലക്ഷം രൂപയാണ് രക്ഷസാക്ഷി ഫണ്ടായി സ്വരൂപിച്ചതെന്നും ഇതിൽ അഞ്ച് ലക്ഷം […]









