പത്തനംതിട്ട: രാഹുൽ മാക്കൂട്ടത്തിനെതിരായ മൂന്നാം ബലാത്സംഗക്കേസിലെ പരാതിക്കാരിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് അദ്ദേഹത്തിൻ്റെ സുഹൃത്ത് ഫെന്നി നൈനാൻ. നീതിപൂർവ്വമായ നടപടിയാണ് പരാതിക്കാരിക്ക് വേണ്ടതെങ്കിൽ പൊലീസിന് പരാതി നൽകിയാൽ പോരേ. തനിക്കെതിരെ എന്തു കാര്യത്തിനാണ് നേതാക്കൾക്ക് പരാതി നൽകിയത്, രാഷ്ട്രീയ ലക്ഷ്യങ്ങൾ കൊണ്ടാണ് നേതാക്കൾക്ക് അവർ പരാതി നൽകിയത്. മാധ്യമങ്ങളോട് പ്രതികരിക്കവെ ഫെന്നി നൈനാൻ പറഞ്ഞു. താൻ പരാതിക്കാരിയുടെ പേര് വിവരങ്ങൾ സമൂഹമാധ്യമത്തിലൂടെ പരസ്യപ്പെടുത്തിയിട്ടില്ല. സ്വകാര്യ ചാറ്റുകൾ പുറത്തുവിട്ടത് ആരാണെന്നത് വ്യക്തമാണ്. മാധ്യമപ്രവർത്തകയായ ലക്ഷ്മി പത്മയാണ് പുറത്തുവിട്ടത്. മാധ്യമപ്രവർത്തക […]









