പത്തനംതിട്ട: ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത് ഉന്നതനായ കോൺഗ്രസ് ദേശീയ നേതാവാണെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പോറ്റിയെ ശബരിമലയിൽ കയറ്റിയത് എൽഡിഎഫ് സർക്കാരാണെന്നാണ് പ്രചാരണം. എന്നാൽ പോറ്റി ശബരിമലയിൽ കയറിയത് 2004ലാണ്. അന്ന് ദേവസ്വം മന്ത്രി ആരായിരുന്നു? ഇന്നത്തെ ഉന്നതനായ കോൺഗ്രസ് ദേശീയ നേതാവ്. അന്നു മുതലാണ് എല്ലാ കളികളും കളിക്കാനുള്ള അവസരം പോറ്റിക്ക് ഉണ്ടാകുന്നതെന്നും പിണറായി പറഞ്ഞു. എൽഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ‘‘പോറ്റിയെ ശബരിമലയിൽ കയറ്റിയത് എൽഡിഎഫ് […]









