പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ അന്നദാനത്തിന്റെ മറവിൽ ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട് നടത്തിയ കേസിൽ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുവകകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. നിലവിൽ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണറായ ജെ. ജയപ്രകാശിന്റെയും ഭാര്യ ശ്രീജയുടെയും പേരിലുള്ള 40.48 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് ഇ.ഡി താൽക്കാലികമായി കണ്ടുകെട്ടിയത്. കൊല്ലം ജില്ലയിലുള്ള വസ്തുവകകളാണ് നടപടിക്ക് വിധേയമായത്. 2018-2019 മണ്ഡല മകരവിളക്ക് കാലയളവിലാണ് കേസിനാസ്പദമായ തട്ടിപ്പുകൾ നടന്നത്. അന്ന് […]









