തിരുവനന്തപുരം: വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിൽ തനിക്കു സന്തോഷമുണ്ടെന്നും ഹൈക്കമാൻഡിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും മുതിർന്ന കോൺഗ്രസ് നേതാവും നിയുക്ത എംഎൽഎയുമായ രമേശ് ചെന്നിത്തല. വി.ഡി. സതീശൻ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ഇരുവരും മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. മന്ത്രിസഭയിലുണ്ടാകുമോ എന്ന ചോദ്യത്തിന് അത് പാർട്ടി തീരുമാനിക്കേണ്ട കാര്യമാണെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. അതേസമയം പിണറായി വിജയനെ കണ്ടതിന് ശേഷം ചെന്നിത്തലയെ കാണാനായി വി.ഡി സതീശൻ തിരുവനന്തപുരത്തെ വീട്ടിലെത്തിയത്. ‘വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിൽ ഞാൻ സന്തോഷിക്കുന്നു. ഹൈക്കമാൻഡിന്റെ തീരുമാനത്തെ ഞാൻ സ്വാഗതം […]









