തിരുവനന്തപുരം: മേയ് 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന കോൺഗ്രസ് വാഗ്ദാനം ഉടൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി മഹിളാ മോർച്ച പ്രവർത്തകർ രംഗത്തെത്തി. അതേസമയം പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും മുൻപേ പ്രതിഷേധം നടത്തുന്നതിൽ സമൂഹമാധ്യമങ്ങിൽ വൻ ട്രോളുകളാണ് വരുന്നത്. ഇതിനിടെ മഹിളാ മോർച്ചയുടെ പ്രതിഷേധത്തെ പരിഹസിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് സന്ദീപ് വാരിയരും രംഗത്തെത്തി. നിലവിൽ പിണറായി വിജയനാണ് കാവൽ മുഖ്യമന്ത്രിയെന്നും ആരാണ് ഈ മണ്ടൻ ആശയത്തിന് പിന്നിലെന്നും സന്ദീപ് വാരിയർ ഫെയ്സ്ബുക്കിൽ കുറിച്ചു. […]









