
ന്യൂദല്‍ഹി: ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തിനായി മിക്‌സഡ് ടീം ഇനത്തില്‍ സ്വര്‍ണം നേടിയത് പുതിയ ലോക റിക്കാര്‍ഡ് പ്രകടനത്തോടെ. ദല്‍ഹിയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീം ഇനത്തില്‍ ഇളവേനില്‍ വാളറിവാനും അര്‍ജുന്‍ ബബൂറ്റയും ചേര്‍ന്നാണ് ശ്രദ്ധേയ പ്രകടനം കാഴ്‌ച്ചവച്ചത്. കഴിഞ്ഞ ദിവസം വനിതകളുടെ 10 മീറ്റര്‍ റൈഫിള്‍സില്‍ ഇളവേനില്‍ സ്വര്‍ണം നേടിയിരുന്നു.
ഫൈനലില്‍ 505 സ്‌കോര്‍ നേടിയാണ് അര്‍ജുന്‍-ഇളവേനില്‍ സഖ്യം മുന്നിലെത്തിയത്. ഫൈനലില്‍ ഇത്രയേറെ സ്‌കോര്‍ നേടിക്കൊണ്ട് സ്വര്‍ണം നേടിയാണ് ഇരുവരും റിക്കാര്‍ഡിട്ടത്. കൊറിയയുടെ കിം വൂറിം-ക്വോന്‍ യൂന്‍ജി സഖ്യം 501 പോ
യിന്റ് നേടിക്കൊണ്ട് രണ്ടാം സ്ഥാനക്കാരായി വെള്ളി സ്വന്തമാക്കി. 437.9 പോയിന്റുമായി ജപ്പാന്‍ താരങ്ങളായ നവോയാ ഒകാഡയും മിസാകി നോബാട്ടയും വെങ്കലം നേടി.
നേരത്തെ യോഗ്യതാ റൗണ്ടില്‍ 632.8 പോയിന്റ് നേടിക്കൊണ്ടാണ് ഇളവേനില്‍, അര്‍ജുന്‍ ഫൈനല്‍ റൗണ്ടിലെത്തിയത്. യോഗ്യതാ പോരാട്ടത്തില്‍ മറ്റൊരു ഭാരത ടീം രുദ്രാന്‍ക്ഷ് പാട്ടീല്‍, മേഘന സജ്ജനാര്‍ 629 പോയിന്റ് നേടിയ മുന്‍നിരയിലെത്തിയതാണ്. എന്നാല്‍ ചാമ്പ്യന്‍ഷിപ്പ് മാനദണ്ഡം പ്രകാരം ഫൈനല്‍ റൗണ്ടില്‍ ഒരു രാഷ്‌ട്രത്തെ പ്രതിനിധാനം ചെ്ത് ഒരുടീമിനേ മത്സരിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.








