കൊച്ചി: മുൻ മന്ത്രിയും സിറ്റിങ് എം.എൽ.എ കെ.ബാബു മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ച സാഹചര്യത്തിൽ തൃപ്പൂണിത്തുറയിൽ ചലച്ചിത്ര താരം രമേശ് പിഷാരടി യുഡിഎഫ് സ്ഥാനാർത്ഥിയായേക്കും. പിഷാരടിയുമായി നേതാക്കൾ ഇത് സംബന്ധിച്ച് പലതവണ ആശയവിനിമയം നടത്തിക്കഴിഞ്ഞു. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി ഭരണം പിടിച്ച തൃപ്പൂണിത്തുറ നഗരസഭ ഉൾപ്പെടുന്ന മണ്ഡലം കൈവിടാതെ പിടിച്ചുനിർത്തുകയെന്നത് യുഡിഎഫിനെ സംബന്ധിച്ചൊരു അഭിമാനപ്രശ്നം കൂടിയാണ്.വിജയസാധ്യത എന്ന ഒറ്റ മാനദണ്ഡത്തിൽ പല പേരുകൾ പരിഗണിച്ചതിനൊടുവിലാണ് രമേശ് പിഷാരടിയിലേക്ക് പാർട്ടി എത്തിയത്. കൊച്ചി കോർപ്പറേഷനിലെ എട്ട് ഡിവിഷനുകളും തൃപ്പൂണിത്തുറ […]








