കണ്ണൂർ: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗയാത്രയ്ക്കിടെ സ്ഥാനാർത്ഥി ചർച്ചയും പുരോഗമിക്കുകയാണ്. ഞായറാഴ്ചകളിൽ ജാഥയ്ക്ക് അവധിയായതിനാൽ അന്നേദിവസമാണ് പ്രധാന ചർച്ചകൾ നടക്കുന്നത്. അങ്ങനെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തിലും മണ്ഡലങ്ങളിലും ഘടകകക്ഷികളുമായി അന്തിമ ധാരണയുണ്ടാക്കാനുള്ള ത്വരിത നീക്കത്തിലാണ് യുഡിഎഫ്. ആദ്യ ഘട്ട ചർച്ചകൾ പൂർത്തിയായി. കണ്ണൂരിൽ കെ.സുധാകരൻ മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയാണെങ്കിൽ കെ.പി.സി.സി. അനുവാദം നൽകും. ഇക്കാര്യം എ.ഇ.എ.സി.സി. നേതൃത്വം തീരുമാനിക്കട്ടെയെന്നാണ് പൊതുവേയുള്ള ധാരണ. സുധാകരൻ മത്സരത്തിനില്ലെങ്കിൽ ടി.ഒ.മോഹനൻ, അമൃത രാമകൃഷ്ണൻ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. […]









